കാലവര്‍ഷം; കണ്ട്രോള് റൂമുകള്‍ തുറന്നു
കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കലക്ട്രേറ്റിലും ആറ് താലൂക്കുകളിലുമായി 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ കണ്ട്രോള് റുമുകള്‍ തുറന്നു. ജില്ലയില്‍ അവധിയിലുള്ള എല്ലാ റവന്യൂ ഉദ്യോഗസ്ഥരും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണമെന്നുള്ള നിര്‍ദേശവും ജില്ലാ കലക്ടര്‍ നല്കി. ഒരോ മണിക്കൂറും ദുരിതാശ്വാസം സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് കണ്ട്രോള് റൂമുകള്‍ ഉള്‍പ്പടെ എല്ലാ റവന്യൂ ഓഫീസുകള്‍ക്കും നിര്‍ദേശം നല്കി.
ഫോണ്‍ നമ്പര്‍:
കലക്ട്രേറ്റ് - 0474-2794002, 2794004, (ഇ-മെയില്‍- dmdkollam@gmail.com),
കൊല്ലം താലൂക്ക് ഓഫീസ്-0474-2742116( talukitcellklm@gmail.com), കരുനാഗപ്പള്ളി-0476-2620223( tahsildar_knpy.ker@nic.in), കൊട്ടാരക്കര-0474-2454623(talukitcellktr@gmail.com), കുന്നത്തൂര്‍-0476-2830345(talukitcellknr@gmail.com), പത്തനാപുരം-0475-2350090(talukitcellppm@gmail.com), പൂനലൂര്‍-0475-2222605(talukitcellplr@gmail.com).
(പി.ആര്.കെ നമ്പര്‍ 2108/2020)
- Log in to post comments