Skip to main content

കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്(സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), അലയമണ്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5(മുക്കുവന്‍ കോട് കോളനി പ്രദേശം), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം) എന്നീ പ്രദേശങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചവ
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ്-12, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ 2, 3, 8 വാര്‍ഡുകള്‍, ചിതറ ഗ്രാമപഞ്ചായത്ത്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ്, ഇളമാട് ഗ്രാമപഞ്ചായത്തിലെ 12, 13, 15 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 11, 14 വാര്‍ഡുകള്‍, വെളിയം ഗ്രാമപഞ്ചായത്തിലെ 13, 14, 16, 17, 18 വാര്‍ഡുകള്‍, മൈലം ഗ്രാമപഞ്ചായത്തിലെ 2, 11, 13, 16 എന്നീ വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും, അലയമണ്‍ ഗ്രാമപഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍, അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ 10, 13, 14, 19 എന്നിവ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ 3, 6, 11, 12, 13, 14, 15 വാര്‍ഡുകള്‍, തെ•ല ഗ്രാമപഞ്ചായത്തിലെ 4, 14 വാര്‍ഡുകള്‍, ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ 3, 5, 15 വാര്‍ഡുകള്‍, വിളക്കുടി ഗ്രാമപഞ്ചായത്തിലെ 3, 6, 10, 19 വാര്‍ഡുകള്‍, പട്ടാഴി ഗ്രാമപഞ്ചായത്തിലെ 3, 10 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും, പരവൂര്‍ മുനിസിപ്പാലിറ്റിയിലെ 11, 12 വാര്‍ഡുകള്‍, പരവൂര്‍ മുനിസിപ്പാലിറ്റിയിലെ 11, 12 വാര്‍ഡുകള്‍, കൊറ്റംകര ഗ്രാമപഞ്ചായത്തിലെ 8, 9, 11 വാര്‍ഡുകള്‍, ഇട്ടിവ ഗ്രാമപഞ്ചായത്തിലെ 2, 4, 5, 12, 20 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 6, 16 ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡ് ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 2, 14, 15, ചവറ-6, 7, 8, 9, 11, 12, 13, 14, 18, ക്ലാപ്പന-7, 14, കുലശേഖരപുരം-8, 9, 10, 11, 21, തൊടിയൂര്‍-15, 16, 19, 20, തഴവ-18, 19, 20, 21, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി-23, 24, 29, 30, 33, നീണ്ടകര-2, 3, 12, ശൂരനാട് തെക്ക്-12, കൊട്ടാരക്കര മുനിസിപ്പാലിറ്റി-1, 2, 3, 7, ചടയമംഗലം-5, 7, 9, 10, ഇളമാട്-9, എഴുകോണ്‍-7, കുമ്മിള്‍-2(മുക്കുന്നം-വാലുപച്ച-ഈയ്യക്കോട് റോഡ്), 7(മങ്കാട് ജംഗ്ഷന്‍-മുക്കുന്നം-ഊന്നങ്കല്ല് പ്രദേശം), 13(സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), നെടുവത്തൂര്‍-4, 5, 7, 8, 11, പൂയപ്പള്ളി-10, 11, 12, 13, 14, ഉമ്മന്നൂര്‍-10(പച്ചയില്‍ ഭാഗം-പച്ചയില്‍ ബസ് സ്റ്റോപ്പ് മുതല്‍ മേല്‍കുളങ്ങര റോഡുവരെ), മൈലം-2, 11, 13, 16, പുനലൂര്‍-6, 15, 16, അഞ്ചല്‍-10, 13, 14, 19, അലയമണ്‍-1, കരവാളൂര്‍-1, 9, 10, 11, 15, 16, തെ•ല-5(വായനശാല മുതല്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പുവരെയുള്ള വീടുകള്‍, 11(ഇടമണ്‍ 34 ലെ മുപ്പതുപറ സ്‌കൂളിനോട് ചേര്‍ന്നുള്ള പാലത്തിന്റെ ഇരുവശത്തുമുള്ള വീടുകള്‍ തുടങ്ങി പുഷ്പഗിരി സ്‌കൂളിനടുത്തുള്ള രാജേഷ് വക സ്റ്റേഷനറി കട വരെ), ഏരൂര്‍-11(പത്തടി പി പി ടി എം എല്‍ പി എസ് പ്രദേശം), 12(കാഞ്ഞുവയല്‍ ജംഗ്ഷന്‍, ഊറ്റുകുഴി, ലക്ഷംവീട് പ്രദേശം), വിളക്കുടി-12(ചന്ദനപ്പുറം പ്രദേശം മാത്രം), തലവൂര്‍-15, 19, 20, പട്ടാഴി-3, 10, പത്തനാപുരം-12, 13, 14, 15, പരവൂര്‍-17, 18, 19, 20, 21, 22 പൂര്‍ണമായും, 23(പണിക്കേഴ്‌സ് ഷോപ്പ് മുതല്‍ ഇടത് തിരിഞ്ഞ് 500 മീറ്റര്‍ വരെ റോഡിന്റെ ഇരുവശവും), തൃക്കരുവ-1, 7, 8, 12, 15, കൊറ്റങ്കര-10(ശ്രുതി ജംഗ്ഷന്‍ മുതല്‍ കോടംവിള വരെയുള്ള പ്രദേശം മാത്രം), കൊല്ലം കോര്‍പ്പറേഷന്‍-3, 31 ഡിവിഷനുകള്‍ പൂര്‍ണമായും, 13 ഡിവിഷനിരെ ബംഗ്ലാവ് പുരയിടം, പുള്ളിക്കട കോളനി ലിങ്ക് റോഡ് പ്രദേശങ്ങള്‍ മാത്രം), ഇട്ടിവ-2, 4, 5, 12, 20, ആദിച്ചനല്ലൂര്‍-5(മുക്കുവന്‍കോട് കോളനി പ്രദേശം, വാര്‍ഡ് 9, 11 പൂര്‍ണമായും, തേവലക്കര-17, വെളിനല്ലൂര്‍-1, 6, 16, തൃക്കോവില്‍വട്ടം-1, 22, 23, മണ്‍ട്രോതുരുത്ത്- വാര്‍ഡ് 9 ലെ നീറ്റുംതുരുത്ത് പ്രദേശം മാത്രം, ഇടമുളയ്ക്കല്‍-വാര്‍ഡ് 9 ലെ അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം എന്നിവിടങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്(4), ആര്യങ്കാവ് ക്ഷേത്രം(5) എന്നീ വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങള്‍ തുടരും.

റെഡ് കളര്‍ കോഡഡ്
വെട്ടിക്കവല, കുളത്തൂപ്പുഴ, കടയ്ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ തുടരും.
(പി.ആര്‍.കെ നമ്പര്‍ 2113/2020)

 

date