Skip to main content

വിഭ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

മത്സ്യെഫഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ  മത്സ്യത്തൊഴിലാളികളുടെ  കുട്ടികളില്‍  എസ് എസ് എല്‍ സി, പ്ലസ്ടു/വി എച്ച് എസ് ഇ പരീക്ഷകളില്‍ ഉന്നതവിജയം (എല്ലാ വിഷയത്തിലും എ+) നേടിയവരില്‍ നിന്നും പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി എന്നിവയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക്  വിദ്യാഭ്യാസ അവാര്‍ഡിന്  അപേക്ഷിക്കാം.
മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പ്, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘാംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ പ്രോജക്ട് ആഫീസറുടെ ശുപാര്‍ശയോടൊപ്പം ആഗസ്റ്റ് 13 നകം ജില്ലാ ആഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസിലും ക്ലസ്റ്റര്‍ ഓഫീസിലും 9526041178, 9526042211, 9526041072, 9526041240, 9745545309, 9526041325, 9526041229 എന്നീ നമ്പരുകളിലും ലഭിക്കും.
 (പി.ആര്‍.കെ നമ്പര്‍ 2114/2020)

date