കെ.എസ്.ഇ.ബിക്ക് നഷ്ടം 1.39 കോടി വൈദ്യൂതി കണക്ഷനുകള്‍ ഉടന്‍ പുനസ്ഥാപിക്കും
ശക്തമായ കാറ്റിലും മഴയിലും വിച്ഛേദിക്കപ്പെട്ട വൈദ്യുതി കണക്ഷനുകള്‍ ഇന്ന് (ആഗസ്റ്റ് 8) വൈകീട്ടോടെ പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലയില്‍ ആകെ 3,60,850 ഗുണഭോക്താക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ണ്ണമായും വൈദ്യൂതി ബന്ധം ഇല്ലാതായത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ അഹോരാത്ര പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യൂതി പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. 8625 ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി കണക്ഷനുകളാണ് ഇനി പുനസ്ഥാപിക്കാനുളളത്. ഇന്ന് വൈകീട്ടോടെ ഇവയും പുനസ്ഥാപിക്കും. ഇതിനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നു വരികയാണ്. തോരാതെ പെയ്യുന്ന മഴയും കാറ്റുമാണ് അറ്റകുറ്റ പണികള്‍ വേഗത്തിലാക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും കാറ്റിലും 1.39 കോടി രൂപയുടെ നാശനഷ്ടമാണ് കെ.എസ്.ഇ.ബിയ്ക്ക് ഉണ്ടായത്. 247 എച്ച്.ടി പോസ്റ്റുകള്‍ക്കും 673 എല്‍.ടി പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 99 എച്ച്.ടി പോസ്റ്റുകളും 630 എല്‍.ടി പോസ്റ്റുകളും പൂര്‍ണ്ണമായും നിലംപ്പൊത്തി. 214 സ്ഥലങ്ങളിലെ എച്ച്.ടി കമ്പികള്‍ക്കും 1166 സ്ഥലങ്ങളിലെ എല്‍.ടി കമ്പികളും പൂര്‍ണ്ണമായും പൊട്ടി വീണു. 2228 ട്രാന്‍സ്ഫോര്‍മറുകള്‍ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്.
- Log in to post comments