ദുരന്ത നിവാരണ പ്രവർത്തനങ്ങൾ: വാഹന ഉടമകള്‍ക്കും ഡ്രൈവർമാര്‍ക്കും സന്നദ്ധത റജിസ്റ്റർ ചെയ്യാം
വയനാട് ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും ജില്ലാ മോട്ടോർ വാഹന വകുപ്പിന് ഒപ്പം ചേർന്ന് പ്രവർത്തിക്കാന്‍ സന്നദ്ധരായ വിവിധതരം വിഭാഗത്തിൽ പെട്ട വാഹന ഉടമകളും ഡ്രൈവർമാരും സന്നദ്ധത റജിസ്റ്റർ ചെയ്യണം.
ഇതിനായി വയനാട് ആർ.ടി.ഒ വെബ് അപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്നയിരിക്കും വിവിധ സേവനങ്ങൾക്ക് വാഹനങ്ങൾ അനുവദിച്ച് കൊടുക്കുന്നത്. സേവനങ്ങൾക്ക് നിയോഗിച്ച വാഹനങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വാടക ലഭ്യമാക്കുന്നതായിരിക്കും.
ഫോര്‍വീൽ ഡ്രൈവ് ജീപ്പ്, കോൺട്രാക്ട് കാരേജ് വാഹനങ്ങൾ, സ്കൂൾ ബസുകൾ, സ്റ്റേജ് കാരേജ് ബസുകൾ, ടാക്സി, ഗുഡ്സ് വാഹനങ്ങൾ, ടിപ്പറുകൾ, വാട്ടർ ടാങ്കറുകൾ, ജനററേറ്റർ വാൻ, ആംബുലൻസ്, പ്രൈവറ്റ് 4 വീലർ ജീപ്പുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ തുടങ്ങിയവ ആവശ്യമായവയുടെ പട്ടികയില്‍ പെടുന്നു.
സന്നദ്ധരായ വാഹന ഉടമകളോ ഡൈവർമാരോ www.mvdcares.me എന്ന വെബ് സൈറ്റിലെ Registration ലിങ്ക് പ്രയോഗിച്ച് സന്നദ്ധത റജിസ്റ്റർ ചെയ്യണമെന്ന് വയനാട് ആർ.ടി.ഒ മനോജ് എസ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 8547639112 എന്ന നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments