Post Category
*കാലവര്‍ഷം: ജില്ലയില്‍ 3.85 കോടിയുടെ കൃഷി നാശം*
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം. ഇതുവരെ ലഭിച്ചിട്ടുള്ള കണക്കുകള്‍ അനുസരിച്ച് നെല്ല് 40-ഹെക്ടര്‍, പച്ചക്കറി 20-ഹെക്ടര്‍, മഞ്ഞള്‍ - 0.4 ഹെക്ടര്‍, കശുമാവ് -132 എണ്ണം, തെങ്ങ് - 344 എണ്ണം, റബ്ബര്‍ -881 എണ്ണം, കൊക്കോ -1275 എണ്ണം, കാപ്പി - 7850 എണ്ണം, കമുങ്ങ് - 8650, വാഴ- 5,82000 എണ്ണം എന്നിങ്ങനെ 3 കോടി 85 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2800 ഓളം കര്‍ഷകരാണ് പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
date
- Log in to post comments