Skip to main content

മഴക്കെടുതി: 41 വീടുകള്‍ തകര്‍ന്നു, നഷ്ടം 9,49,000 രൂപ

രൂക്ഷമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് ഇന്നലെ(ആഗസ്റ്റ് 08) ജില്ലയിലുണ്ടായത് 9,49,000 രൂപയുടെ നാശനഷ്ടം. 40 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണ്ണമായും തകര്‍ന്നു.  പുനലൂര്‍ താലൂക്കിലാണ് ഇന്നലെ മഴ കൂടുതല്‍ നാശം വിതച്ചത്.
പുനലൂരില്‍ എട്ട് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നതുള്‍പ്പടെ 2,67,000 രൂപയുടെ നഷ്ടമുണ്ടായി. കരുനാഗപ്പള്ളിയില്‍  12 വീടുകള്‍ ഭാഗീകമായി തകര്‍ന്ന് 2,53,000 രൂപയുടെ നഷ്ടമുണ്ടായി. കൊട്ടാരക്കരയില്‍ 12 വീടുകള്‍ ഭാഗീകമായി തകര്‍ന്നതില്‍ 2,50,000 രൂപയുടെ നഷ്ടം കണക്കാക്കി.
കുന്നത്തൂരില്‍ മൂന്നും, കൊല്ലത്ത് നാലും വീടുകള്‍ ഭാഗീകമായി തകര്‍ന്നതില്‍ യഥാക്രമം 90,000, 69,000 രൂപ വീതം നഷ്ടമുണ്ടായി. പത്തനാപുരത്ത് ഭാഗീകമായി തകര്‍ന്ന ഒരു വീടിന് 20,000 രൂപയും നഷ്ടം കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2129/2020)

 

date