Skip to main content

കോവിഡ് 19: റോഡ് വക്കിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരെ തിങ്കളാഴ്ച മുതല്‍ ശക്തമായ നടപടി- ജില്ല പോലീസ് മേധാവി

 

ആലപ്പുുഴ: ജില്ലയിൽ ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ അനധികൃത കച്ചവടം വര്‍ധിച്ച തോതില്‍ നടന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ റോഡുവക്കിലും മറ്റും അനധികൃതമായി നടത്തുന്ന കച്ചവട സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടി നില്ക്കുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കച്ചവടം നടത്തുന്നതും പതിവായിട്ടുണ്ട്. സമ്പർക്കത്തിലൂടെ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം ജില്ലയില്‍ വർദ്ധിക്കുന്നത് കണക്കിലെടുത്ത് ജില്ലയിൽ കർശന നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. കൂടാതെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിനായി പി.ഡബ്ല്യു.ഡി, ജില്ല ഭരണകൂടം, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചിട്ടുള്ളതാണ്. ഇവ നീക്കം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച (ഓഗസ്റ്റ് 10) മുതല്‍ ജില്ല പോലീസും പൊതുമരാമത്ത് വകുപ്പും ചേർന്ന് റോഡ് സൈഡുകളിൽ അനധികൃത കച്ചവടം നടത്തുന്നവർക്ക് എതിരെ കർശന നടപടികള്‍ ആരംഭിക്കും. ഈ സാഹചര്യത്തില്‍ 10ാം തീയതിയ്ക്ക് മുൻപായി പാതയോരങ്ങളിൽ അനധികൃതമായ് കച്ചവടം നടത്തുന്നവര്‍ അത് ഒഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു അറിയിച്ചു.

date