Skip to main content

പട്ടണക്കാട് പഞ്ചായത്തിലെ എല്ലാ വര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണിലായി

 

ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വാർഡ് 15, പട്ടണക്കാട് പഞ്ചായത്തിലെ എല്ലാ വാർഡുകളും, വയലാർ പഞ്ചായത്തിലെ വാർഡ് 1, അരൂർ പഞ്ചായത്തിലെ വാർഡ് 18,22, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാർഡ് 12, അരൂക്കുറ്റി പഞ്ചായത്തിലെ വാർഡ് 7, കഞ്ഞിക്കുഴി പഞ്ചായത്തിലെ വാർഡ് 18 എന്നിവയെ കണ്ടേൻ മെൻറ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.

ഈ വാർഡുകളിൽ കോവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകൾ ഉള്ളതായുള്ള മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

രോഗവ്യാപനം നിയന്ത്രണവിധേയമായതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറാട്ടുപുഴയിലെ വാർഡ് 12, തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 5 എന്നിവയെ കണ്ടെയ്ന്‍മെൻറ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

date