Skip to main content

തങ്കിക്കവല- പൊറത്താംകുഴി റോഡ് കടക്കരപ്പള്ളിയിലെ  തീരപ്രദേശ വികസനത്തിന് മുതൽക്കൂട്ട് :  മന്ത്രി പി തിലോത്തമൻ

ആലപ്പുഴ: തങ്കിക്കവല- പൊറത്താംകുഴി റോഡ്  കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ തീരപ്രദേശ വികസനത്തിന് വളരെ പ്രധാനപ്പെട്ട മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി തിലോത്തമൻ.  

 വളരെ പ്രധാനപ്പെട്ട രണ്ട് ദേവാലയവും  കടപ്പുറവുമുള്ള  ഈ മേഖലയിൽ ആധുനിക നിലവാരത്തിലുള്ള റോഡ് വരുന്നതോടെ അനേകം വികസനനേട്ടങ്ങൾ കടന്നുവരും. നിലവിൽ മഴക്കാലമായാൽ  വെള്ളപ്പൊക്ക ഭീഷണിയുള്ള ഈ മേഖലയിൽ വാഹനങ്ങൾക്ക് കടന്നു വരാൻ പറ്റാത്ത സ്ഥിതിയാണുള്ളത് പഞ്ചായത്തിലെ പ്രധാനപ്പെട്ട മാർക്കറ്റ് ആയ കടക്കരപ്പള്ളി മാർക്കറ്റിലേക്കുള്ള യാത്രയും ഈ സമയത്ത് ദുസ്സഹമാണ്. പുതിയ റോഡ് വരുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ആകുമെന്നും  മന്ത്രി പറഞ്ഞു. 

 ഇതോടൊപ്പം തന്നെ ചേർത്തല നഗരത്തിലെ പ്രധാനപ്പെട്ട റോഡുകൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത്തിനുള്ള  ജോലികളും  പുരോഗമിക്കുകയാണ്.  മനോരമ കവല വികസനം, താലൂക്ക് ഓഫീസ് കെട്ടിട അനക്സ്  നിർമ്മാണം  തുടങ്ങിയവ അവസാനഘട്ടത്തിലാണ് ഇവയെല്ലാം കൂടി ആകുമ്പോൾ ചേർത്തലയുടെ മുഖച്ഛായ അടിമുടി മാറുമെന്നും അദ്ദേഹം പറഞ്ഞു.
 

ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണപ്രവർത്തനം പുരോഗമിക്കുകയാണെന്ന് എ എം ആരിഫ് എംപി പറഞ്ഞു.

 

date