Skip to main content

കൈനകരിയിലെ കിടപ്പു രോഗികളെ നഗരത്തിലേക്ക് മാറ്റുന്നു

 കുട്ടനാട് കൈനകരി വില്ലേജിലെ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാർപ്പിക്കുന്നു.11 പേരെ നാളെ രാവിലെ മാറ്റി പാർപ്പിക്കും .മെഡിക്കൽ ടീം , സെക്യൂരിറ്റി അടക്കമുള്ള സൗകര്യങ്ങൾ റൈബാനിൽ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.  മഴ കനക്കുന്ന സാഹചര്യത്തിൽകൈനകരി പ്രദേശത്തെ മുഴുവൻ കിടപ്പു രോഗികളും റെയ്ബാനിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കിടപ്പു രോഗികളെ മാറ്റുന്നതിനായി തഹസിൽദാരുമായൊ ജില്ലാ മെഡിക്കൽ ഓഫീസറുമായോ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

date