Post Category
സ്ത്രീകള്‍ക്കെതിരായ അതിക്രമം: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
മട്ടന്നൂരില്‍ വൃദ്ധയ്ക്ക് ലൈംഗിക പീഡനമേല്‍ക്കാനിടയായ സംഭവത്തിലും അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ വനിതാ ജീവനക്കാരി നല്‍കിയ പീഡന പരാതിയിലും റിപ്പോര്‍ട്ട് തേടാന്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് മട്ടന്നൂരില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപത്തിയഞ്ചുകാരിക്കാണ് പീഡനം നേരിട്ടത്. കേസില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ എസ് പിയാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം സലിമിനെതിരായ ലൈംഗികാതിക്രമ കേസില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കണം
date
- Log in to post comments