മൂന്നാര്‍ -രാജമല- പെട്ടിമുടി ദുരന്തം-മരണം 15
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ പുലര്‍ച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര് രക്ഷപ്പെട്ടു. കാണാതായ 66 പേരില്‍ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നു.
മരണമടഞ്ഞവര്‍
1. ഗാന്ധിരാജ് (48)
2. ശിവകാമി (38)
3. വിശാല്‍ (12)
4. രാമലക്ഷ്മി (40)
5. മുരുകന് (46)
6. മയില്‍ സ്വാമി (48)
7. കണ്ണന് (40)
8. അണ്ണാദുരൈ ( 44)
9. രാജേശ്വരി (43)
10. കൗസല്യ (25)
11. തപസ്സിയമ്മാള്‍ (42)
12. സിന്ധു (13)
13. നിധീഷ് (25)
14. പനീര്‍ശെല്‍വം( 50)
15. ഗണേശന് (40)
• രക്ഷപ്പെട്ട 12 പേരില്‍ 4 പേരെ (3 സ്ത്രീകളും ഒരു പുരുഷനും) മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ ഐ.സി.യുവിലാണ്.
• പരിക്ക് പറ്റിയ പളനിയമ്മ (50)യെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ദീപന് (25) , ചിന്താലക്ഷ്മി (33), സരസ്വതി (52) എന്നിവരെ മൂന്നാര്‍ ടാറ്റാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
•
എല്ലാ ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണം
ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും അതി തീവ്ര മഴയുടെ സാധ്യത മുന്‍നിര്‍ത്തി കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഹെഡ് ക്വാര്‍ട്ടേഴ്സ് വിട്ടുപോകുവാന്‍ പാടില്ലെന്ന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു. അവധിയിലുള്ള എല്ലാ ജീവനക്കാരും 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിക്കണം.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 147 കുടുംബങ്ങളില്‍ നിന്നായി 513 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ദേവികുളം താലൂക്ക്: മൂന്നാര്‍ വില്ലേജില്‍ നിന്നും മൂന്നാര്‍ മര്‍ച്ചന്റ് അസ്സോസിയേഷന് ഹാളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, രണ്ട് പുരുഷന്മാര്, നാല് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരടക്കം ഒമ്പത് പേരെ തമാസിപ്പിച്ചിട്ടുണ്ട്.
കെ.ഡി.എച്ച്. വില്ലേജില്‍ നിന്നും ദേവികുളം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിലേക്ക് 12 കുടുംബങ്ങളില്‍ നിന്നായി നാല് മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്, ആറ് പുരുഷന്മാര്, ഒമ്പത് സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 27 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
തൊടുപുഴ താലൂക്ക്; അറക്കുളം വില്ലേജില്‍ നിന്നും മൂലമറ്റം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തില്‍ നിന്നായി രണ്ട് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
പീരുമേട് താലൂക്ക്; കുമളി വില്ലേജില്‍ നിന്നും കുമളി ട്രൈബല്‍ സ്കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്, നാല് പുരുഷന്മാര്, 10 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 24 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
മഞ്ഞുമല വില്ലേജില്‍ നിന്നും ചന്ദ്രവനം എസ്റ്റേറ്റ് ഹാളിലെ ക്യാമ്പിലേക്ക് 7 കുടുംബങ്ങളില്‍ നിന്നായി 30 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. മഞ്ഞുമല വില്ലേജില്‍ നിന്നും സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്, 14 പുരുഷന്മാര്, 16 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 42 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
മഞ്ഞുമല വില്ലേജില്‍ നിന്നും മോഹന ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് 10 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന പുരുഷന്, 18 പുരുഷന്മാര്, 11 സ്ത്രീകള്‍ എന്നിവരടക്കം 31 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
വാഗമണ്‍ വില്ലേജില്‍ നിന്നും സെന്റ് സെബാസ്റ്റിയന്‍സ് സ്കൂളിലെ ക്യാമ്പിലേക്ക് 21 കുടുംബങ്ങളില്‍ നിന്നായി 85 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
പെരിയാര്‍ വില്ലേജില്‍ നിന്നും സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്, 12 പുരുഷന്മാര്, 6 സ്ത്രീകള്‍ എന്നിവരടക്കം 21 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
ഇടുക്കി താലൂക്ക്; ഉപ്പുതോട് വില്ലേജില്‍ നിന്നും കരിക്കിന്മേട് ഗവ. എല്‍.പി. സ്കൂളിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളില്‍ നിന്നായി 3 പുരുഷന്മാര്, 2 സ്ത്രീകള്‍, 3 കുട്ടികള്‍ എന്നിവരടക്കം 8 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
കൊന്നത്തടി വില്ലേജില്‍ നിന്നും ചിന്നാര്‍ അംഗണവാടിയിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളില്‍ നിന്നായി 2 പുരുഷന്മാര്, 4 സ്ത്രീകള്‍ എന്നിവരടക്കം 6 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. വാത്തിക്കുടി വില്ലേജില്‍ നിന്നും ക്രിസ്തുരാജ ചര്‍ച്ച് പാരീഷ് ഹാളിലേക്ക് 6 കുടുംബങ്ങളില്‍ നിന്നായി 6 പുരുഷന്മാര്, 10 സ്ത്രീകള്‍ ഒരു കുട്ടി എന്നിവരടക്കം 17 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കാഞ്ചിയാര്‍ വില്ലേജില്‍ നിന്നും കിഴക്കേല്‍ മാട്ടുക്കട്ട അങ്കണവാടിയിലെ ക്യാമ്പിലേക്ക് 5 കുടുംബങ്ങളില്‍ നിന്നായി 8 പുരുഷന്മാര്, 10 സ്ത്രീകള്‍ നാല് കുട്ടികള്‍ എന്നിവരടക്കം 22 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. കാഞ്ചിയാര്‍ വില്ലേജില്‍ നിന്നും വെള്ളിലാങ്കണ്ടം അംഗണവാടിയിലെ ക്യാമ്പിലേക്ക് 6 കുടുംബങ്ങളില്‍ നിന്നായി 8 പുരുഷന്മാര്, 9 സ്ത്രീകള്‍ നാലു കുട്ടികള്‍ എന്നിവരടക്കം 21 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
- Log in to post comments