Skip to main content

സ്ഥിതിഗതികള്‍ മന്ത്രി വിലയിരുത്തി

 

മഴയും വെള്ളപ്പൊക്കവും ശക്തമായി തുടരുന്ന കോട്ടയം ജില്ലയിലെ സ്ഥിതിഗതികള്‍  ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് പരമാവധി ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണ്. റവന്യു, പോലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും എന്‍.ഡി.ആര്‍.എഫും ദുരന്ത നിവാരണത്തിനായി ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ ക്യാമ്പുകളിലേക്ക് മാറുവാന്‍ തയ്യാറാകണം-മന്ത്രി നിര്‍ദേശിച്ചു. 

ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍ വിവിധ വകുപ്പ് മേധാവികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date