Skip to main content

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍;ഏറ്റെടുത്തത് 55 സ്ഥാപനങ്ങള്‍

======
കോവിഡ് 19 രോഗികള്‍ക്കായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിന് കോട്ടയം ജില്ലാ ഭരണകൂടം ഇതുവരെ ഏറ്റെടുത്തത് 55 സ്ഥാപനങ്ങള്‍. കൂടുതല്‍ സൗകര്യങ്ങളുള്ള 33 കേന്ദ്രങ്ങളില്‍ മാത്രം 4255
പേരെ താമസിപ്പിക്കാനാകും. 1362 പേര്‍ക്കുള്ള സൗകര്യങ്ങള്‍ സജ്ജമായിയിക്കഴിഞ്ഞു. നാലു സി.എഫ്.എല്‍.ടി.സികളിലായി 307 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 

ചികിത്സയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ മറ്റു കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.

നിലവില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ള സി.എഫ്.എല്‍.ടി.സികള്‍
------
1. പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം 

2. ഗവണ്‍മെന്റ് വിമെന്‍സ് ഹോസ്റ്റല്‍ മുട്ടമ്പലം കോട്ടയം

3. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അകലക്കുന്നം

4. ഗവണ്‍മെന്റ് പോളി ടെക്‌നിക്ക് ഹോസ്റ്റല്‍ നാട്ടകം

5. നാഷണല്‍ ഹോമിയോപ്പതിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കുറിച്ചി

കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റ് കേന്ദ്രങ്ങള്‍
======

6. മീഡിയ വില്ലേജ് ഹോസ്റ്റല്‍ കുരിശുമ്മൂട് ചങ്ങനാശേരി

7. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,പാലാ

8. ന്യൂ ലേഡിസ് ഹോസ്റ്റല്‍ മെഡിക്കല്‍ കോളേജ് ,കോട്ടയം

9. ന്യൂ റസിഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സ് മെഡിക്കല്‍ കോളേജ് കോട്ടയം

10. ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്

11. കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി ഉഴവൂര്‍

12. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്ക്

13. മംഗളം കോളേജ് ഹോസ്റ്റല്‍, ഏറ്റുമാനൂര്‍ 

14. മണര്‍കാട് സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയം 

15. ഡി.എം.സി.സി കണ്‍വെന്‍ഷന്‍ സെന്റര്‍, തെള്ളകം 

16. വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയം 

17. സെന്റ് ജോസഫ് സ്‌കൂള്‍, വില്ലൂന്നി

18. സെന്റ് ജോര്‍ജ്ജ് വി.എച്ച്.എസ്.എസ്, കൈപ്പുഴ 

19. സെന്റ് മേരീസ് ഹോസ്റ്റല്‍, സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളേജ് - ചൂണ്ടച്ചേരി 

20. താമ്പോര്‍ റിട്രീറ്റ് സെന്റര്‍, എലിവാലി

21. ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍, മരങ്ങാട്ടുപിള്ളി 

22. ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് ഹോസ്റ്റല്‍, തെങ്ങണ 

23. എം.ജി.ഡി.എം കങ്ങഴ 

24. തൂവാനീസ റിട്രീറ്റ് സെന്റര്‍, മാഞ്ഞൂര്‍ 

25.ഗവണ്‍മെന്റ് പോളിടെക്‌നിക്, കടുത്തുരുത്തി 

26. പ്രശാന്തം പാലിയേറ്റീവ് കെയര്‍ സെന്റര്‍, പെരുവ 

27.ഐ.ടി.ഐ, പെരുവ 

28. ബെനഡിക്റ്റ് ആശ്രമം, കാഞ്ഞിരപ്പള്ളി 

29. നിര്‍മ്മല റിന്യൂവല്‍ സെന്റര്‍, പാറത്തോട് 

30. അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ്, കാഞ്ഞിരപ്പള്ളി 

31. അസീസി നഴ്‌സിംഗ് കോളേജ് ഹോസ്റ്റല്‍ 

32. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കൊടുങ്ങൂര്‍

33. മുണ്ടക്കയം സി.എച്ച്.സി. പുതിയ ബ്ലോക്ക്

date