Post Category
മണ്‍പാത്രനിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും, ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉള്ളവരുമായ കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു . അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫാറവും, അനുബന്ധരേഖകളും സെപ്തംബര്‍ 10-ന് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍,പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്, കാക്കനാട് , എറണാകുളം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ് . ഫോണ്‍ 0484 -2429130.
date
- Log in to post comments