പഞ്ചായത്തുകള്‍ക്ക് ടെണ്ടറില്ലാതെ ക്രൂസില്‍ നിന്ന് തെരുവ് വിളക്കുകള്‍ വാങ്ങാം
നാലുകോടി രൂപ ചെലവിലാണ് കേരള ഗ്രാമ ജ്യോതി ലൈറ്റിംഗ് തെരുവ് വിളക്ക് നിര്‍മ്മാണ യുണിറ്റ് യാഥാര്‍ത്ഥ്യമാകുന്നത്. കെട്ടിടങ്ങള്‍ക്കും മെഷിനറികള്‍ക്കുമായി രണ്ടു കോടിയോളം രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ എല്‍ല്‍ഡി തെരുവ് വിളക്കുകള്‍ ഇവിടെ നിര്‍മ്മിച്ചു വിതരണം ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുകള്‍ക്ക് ടെണ്ടറില്ലാതെ ക്രൂസില്‍ നിന്ന് തെരുവ് വിളക്കുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സിഎഫ്എല്‍ സ്ട്രീറ്റ് ലൈറ്റ്, എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
നിലവില്‍ പ്രതിമാസം 5000 സ്ട്രീറ്റ് ലൈറ്റ് നിര്‍മ്മിക്കുവാനുള്ള സൗകര്യമാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ച് ഇത് പ്രതിമാസം 10000 ഉയര്‍ത്തും. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ച് എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, ഹൈ വോള്‍ട്ടേജ് എല്‍ഇഡി സ്ട്രീറ്റ് ലൈറ്റ് എന്നിവ നിര്‍മ്മിക്കുവാനും പദ്ധതിയുണ്ട്. വിതരണംചെയ്ത തെരുവുവിളക്കുകള്‍ വാറന്റി കാലാവധി അവസാനിച്ച ശേഷം പഞ്ചായത്തുകളുടെ ആവശ്യമനുസരിച്ച് എഎംസി അടിസ്ഥാനത്തിലോ വണ്‍ ടൈം പെയ്ഡ് സര്‍വീസ് ആയോ കേടുപാടുകള്‍ തീര്‍ക്കാനുള്ള പദ്ധതിയുമുണ്ട്.
- Log in to post comments