Skip to main content

പഠനമുറി ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ  പഠനമുറി ധനസഹായ പദ്ധതിയിലേക്ക്  നീലേശ്വരം ബ്ലോക്ക്, നഗരസഭ പിരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 800 സ്‌ക്വയര്‍ഫീറ്റില്‍ താഴെ വിസ്തീര്‍ണ്ണമുളള വീടുളളവര്‍ക്കും, വരുമാനപരിധി ഒരുലക്ഷം രൂപവരെയുളളവര്‍ക്കുമാണ്  അപേക്ഷിക്കാന്‍ അവസരം. അപേക്ഷകള്‍ ആഗസ്റ്റ് 25 നകം  നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട പട്ടികജാതി പ്രൊമോട്ടര്‍മാരുമായോ 04672 280722, 8547630174 എന്നീ ഫോണ്‍ നമ്പറികളിലോ  ബന്ധപ്പെടാം.

date