Skip to main content

പുസ്തക ശേഖരണം ആരംഭിച്ചു

സ്‌കൂള്‍ വായനശാലയിലേക്ക് ഒരു പുസ്തകം എന്ന പദ്ധതിയിന്‍ കീഴില്‍ വാഴമുട്ടം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പുസ്തകശേഖരണം ആരംഭിച്ചു. ഇളംതലമുറയില്‍ വായനാശീലം വളര്‍ത്തിക്കൊണ്ടുവരുന്നതിന് എല്ലാ ക്ലാസുകളിലും കുട്ടികളുടെ നിലവാരത്തിന് അനുസൃതമായ ലൈബ്രറി സജ്ജീകരിക്കുന്നതിനാണ് പുസ്തക ശേഖരണം ആരംഭിച്ചിട്ടുള്ളത്.

രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുസമൂഹം എന്നിവരുടെ പിന്തുണയോടെയാണ് പുസ്തകശേഖരണം നടത്തുകയെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. 

(പിഎന്‍പി 3019/17)

date