പാമ്പാടി ആര്‍.ഐ.റ്റിയില്‍ ഹെയര്‍ ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാന്‍സര്‍ രോഗത്തോട് പൊരുതുന്നവര്‍ക്ക് കരുത്തു പകര്‍ന്ന് തലമുടി ദാനം ചെയ്ത് പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ആര്‍.ഐ.റ്റി.) വിദ്യാര്‍ത്ഥിനികള്‍. വനിതാദിനാചരണത്തിന്റെ ഭാഗമായി കോളേജ് എന്‍എസ്എസ് യൂണിറ്റും വിമന്‍സ് സെല്ലും സംയുക്തമായി ക്യാപ്പ് അറ്റ് കാമ്പസ് എന്ന സംഘടനയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിലാണ് തലമുടി ദാനം ചെയ്തത്. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി ശില്പ വി. മേനോന്‍, ട്രീസ (ഇലക്‌ട്രോണിക്‌സ്), ആര്യ മുരളി (സിവില്‍), കൃഷ്ണ അനില്‍ (ഇലക്‌ട്രോണിക്‌സ്), സൗന്തോസ് കെ. മുനീര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), അപര്‍ണ (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവര്‍ തലമുടി മുറിച്ചു നല്‍കി. കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആര്‍.ഐ.റ്റി. പ്രിന്‍സിപ്പല്‍ ഡോ. എം.ജെ. ജലജ അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ പ്രൊഫ. നന്ദ കിഷോര്‍, അസോ. പ്രൊഫസര്‍ ഡോ. ബി.കെ. ബിന്ദു, എന്‍എസ്എസ് യൂണിറ്റ് സെക്രട്ടറി എം. വീണ, കോളേജ് യൂണിയന്‍ വനിതാ പ്രതിനിധി അസ്‌ന ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന ക്യാന്‍സര്‍ ബോധവത്കരണ സെമിനാര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് നയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-506/18)
- Log in to post comments