Skip to main content

വാക്‌സിനേഷന്‍ നടപ്പാക്കാന്‍ സമൂഹം ജാഗ്രത കാണിക്കണം- ഡോ. എന്‍. ജയരാജ് എംഎല്‍എ

 

കൃത്യമായ സമയത്ത് വാക്‌സിനേഷന്‍ എടുക്കാനും സമൂഹത്തിന്റെ പൊതുആരോഗ്യം ഉറപ്പുവരുത്താനും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ. പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ, വാഴൂര്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ പോലുള്ള ആധുനിക ആശയവിനിമയ ഉപാധികള്‍ വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്നതിന് ഉപയോഗിക്കുന്നത് നല്ല പ്രവണതയല്ല. തുടര്‍ച്ചയായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പോളിയോ പോലുള്ള രോഗങ്ങള്‍ രാജ്യത്തു നിന്ന് ഉ•ൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്- അദ്ദേഹം പറഞ്ഞു. 

കോട്ടയം ജനറല്‍ ആശുപത്രിയിലെ ഡോ. അജിത്ത് ആര്‍. വാക്‌സിനേഷനും ആശങ്കകളും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌കലാ ദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം ജോണ്‍, ഗ്രാമപഞ്ചായത്തംഗം തങ്കമ്മ അലക്‌സ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ് സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ചന്ദ്രന്‍ നന്ദിയും പറഞ്ഞു.   

date