എ.എന്‍.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് ട്രെയിനിംഗ് സെന്ററില്‍ 2020-22 വര്‍ഷത്തെ എ.എന്‍.എം കോഴ്സിലേക്ക്
അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്ലസ് ടു തത്തുല്യ യോഗ്യതയുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. മലയാളം എഴുതാനും വായിക്കാനും അിറഞ്ഞിരിക്കണം. 2019 ഡിസംബര്‍ 31ന് 17 വയസ്സ് തികഞ്ഞവരും 30 വയസ്സ് കവിയാത്തവരുമായിരിക്കണം. ഒ.ബി.സിക്കാര്‍ക്ക് മൂന്നും എസ്.സി/ എസ്.ടിക്കാര്‍ക്ക് അഞ്ചും വയസ്സിളവുണ്ട്. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.dhs.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. എസ്.സി/ എസ്.ടിക്കാര് 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചെലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ അഞ്ചിന് മുമ്പായി പ്രിന്‍സിപ്പാള്‍, ഗവ. ജൂമിയര് പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് ട്രെയിനിംഗ് സെന്ററ്, പെരിങ്ങോട്ടുകുറിശ്ശി, പരുത്തിപ്പുള്ളി പോസ്റ്റ്, പാലക്കാട്- 678573 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 04922 217241. വിലാസം
- Log in to post comments