Post Category
പുതുക്കിയ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പുതുക്കിയ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. ഓഗസ്റ്റ് 12ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുറമറ്റം, കടമ്പനാട് ഗ്രാമപഞ്ചായത്തുകളുടെയും പന്തളം നഗരസഭയുടെയും പതുക്കിയ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു. ജില്ലയിലെ മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ വാര്‍ഷിക പദ്ധതികള്‍ക്ക് നേരത്തെ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്തിട്ടുള്ള പ്രോജക്ടുകള്‍ അടിയന്തിര പ്രാധാന്യത്തോടു കൂടി നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments