കണ്ണൂര്‍ അറിയിപ്പുകള് 13-08-2020
ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍
തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് വനിത ശിശുവികസന വകുപ്പുമായി സഹകരിച്ച് 'മുറിച്ചുണ്ടും മുറി അണ്ണാക്കും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 14 ന് രാവിലെ 10.30 മുതല്‍ 11.30 വരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് https://meet.google.com/wsd-bind-prq?hs=122&authuser=0 എന്ന ലിങ്കില്‍ ബന്ധപ്പെടാം. ഫോണ്‍: 0490-2326199 ഇമെയില്‍- dcpuknr@gmail.com.
കര്‍ഷക കടാശ്വാസം 22.53 ലക്ഷം അനുവദിച്ചു
കര്‍ഷക കടാശ്വാസ കമ്മീഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും 22,53,200 രൂപ അനുവദിച്ച് ഉത്തരവായി. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബാങ്ക് ഹെഡ് ഓഫീസിലും ശാഖകളിലുമുള്ള നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കും.
ക്ഷീരകര്‍ഷക പെന്‍ഷണര്‍മാര്‍ മസ്റ്ററിംഗ് നടത്തണം
2019-20 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷണര്‍മാര്‍ ആഗസ്ത് 16 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും മസ്റ്ററിംഗ് നടത്തുമ്പോള്‍ പരാജയപ്പെടുന്നവര്‍ക്ക് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ഫെയിലര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിന്നുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ ക്ഷീരകര്‍ഷക ക്ഷേമനിധി നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ഒ ടി ആര് വെരിഫിക്കേഷന് 18 മുതല്‍
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (444/16) തസ്തികയ്ക്കായി ഫെബ്രുവരി 24 ന് നിലവില്‍ വന്ന സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒ ടി ആര് വെരിഫിക്കേഷന് ആഗസ്ത് 18 മുതല്‍ 21 വരെ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയുടെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും അസ്സല് സഹിതം ഹാജരാകണം. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈല്‍ മെസേജ്/എസ് എം എസ് വഴി നല്‍കിയിട്ടുണ്ട്.
വെരിഫിക്കേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കേണ്ടതാണ്.
പ്രവേശനം ആരംഭിച്ചു
ഐ എച്ച് ആര് ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കോഴ്സുകളില്‍ കോളേജ് നേരിട്ട് അഡ്മിഷന് നടത്തുന്ന സീറ്റിലേക്കുളള പ്രവേശനം ആരംഭിച്ചു. http://ihrd.kerala.gov.in/cascasp, www.ihrd.ac.in വഴി ഓണ്‍ ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, രജിസ്ട്രേഷന് ഫീസ് 350 രൂപ (എസ് സി/എസ് ടി 150 രൂപ) അടച്ച വിവരങ്ങളും സഹിതം കോളേജില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ ഐ എച്ച് ആര് ഡി വെബ്സെറ്റിലും കോളേജ് ഓഫീസിലും ലഭിക്കും. ഫോണ്‍ 0497 2877600, 8547005059.
കാലിത്തീറ്റ വിതരണോദ്ഘാടനം ആഗസ്ത് 17ന്
കൊവിഡ്-19 ദുരിതാശ്വാസ പദ്ധതി പ്രകാരം ക്ഷീര വികസന വകുപ്പ് 2020-21 വര്‍ഷത്തില്‍ സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം നടത്തുന്നു. പദ്ധതിയുടെ സംസ്ഥാന തല വിതരണ ഉദ്ഘാടനം ആഗസ്ത് 17ന് രാവിലെ 10മണിക്ക് ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു ഫേസ്ബുക്ക് ലൈവ് വഴി നിര്‍വ്വഹിക്കും. ക്ഷീര കര്‍ഷകര്‍ക്ക് പാലളവിന്റെ അടിസ്ഥാനത്തില്‍ കേരള ഫീഡ്സ്, മില്‍മ എന്നീ കമ്പനികളുടെ കാലിത്തീറ്റയാണ് വിതരണം ചെയ്യുന്നത്. ഏപ്രില്‍ മാസത്തില്‍ ക്ഷീര സംഘത്തില്‍ പ്രതിദിനം 10 ലിറ്റര്‍ വരെ പാല് അളന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ബാഗ് കാലിത്തീറ്റയും, 11 മുതല്‍ 20 ലിറ്റര്‍ വരെ പാല് അളന്ന ക്ഷീര കര്‍ഷകര്‍ക്ക് മൂന്ന് ബാഗ് കാലിത്തീറ്റയും, 20 ലിറ്ററില്‍ കൂടുതല്‍ പാല് അളന്ന ക്ഷീര കര്‍ഷകര്‍ക്ക് അഞ്ച് ബാഗ് കാലിത്തീറ്റയുമാണ് പദ്ധതി പ്രകാരം 400 രൂപ നിരക്കില്‍ സബ്സിഡി അനുവദിക്കുന്നത്. ജില്ലയിലെ 15589 ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം കാലിത്തീറ്റ ലഭ്യമാകും
- Log in to post comments