Post Category
സ്വാതന്ത്ര്യദിനാഘോഷം: ജില്ലാ കളക്ടർ പതാക ഉയർത്തും
74-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുളള ജില്ലാതല പരിപാടികൾ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ആഗസ്റ്റ് 15 ന് തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കും. രാവിലെ 9 ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ദേശീയ പതാക ഉയർത്തും. തുടർന്ന് അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടർ പതാക ഉയർത്തുന്നത്. 8.30 ന് പരേഡ് അണിച്ചേരും. കോവിഡ് പ്രതിരോധത്തിൽ മികച്ച സേവനം അനുഷ്ഠിച്ച ആരോഗ്യപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. ജില്ലാതല പരിപാടിയിലെ പങ്കാളിത്തം നൂറിൽ താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments