Skip to main content

കോവിഡ് രണ്ടാം ഘട്ട സൗജന്യ ധനസഹായം

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി  ബോര്‍ഡില്‍   അംഗങ്ങളായ  മുഴുവന്‍ തൊഴിലാളികള്‍ക്കും കോവിഡ്- 19 ആദ്യഘട്ട സൗജന്യ ധനസഹായത്തിനു പുറമേ 1000 രൂപ വീതം ബോണസ് അനുവദിക്കുന്നു. 2004-ലെ കേരള ഓട്ടോമൊബൈല്‍, 1991-ലെ പഴയ സ്‌കീം ഓട്ടോറിക്ഷ എന്നീ പദ്ധതികളില്‍ അംഗങ്ങളായ തൊഴിലാളികളും    ധനസഹായത്തിന് അര്‍ഹരാണ്.   കോവിഡ്-19    ആദ്യഘട്ട സൗജന്യ ധനസഹായം ലഭിച്ചവര്‍   വീണ്ടും അപേക്ഷ സമര്‍പ്പിക്കരുത്.   അവരുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റാകും. അപേക്ഷ  നല്‍കാത്ത  ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍  ബോര്‍ഡിന്റെ  motorworker.kmtwwfb.kerala.gov.in  എന്ന വെബ് പോര്‍ട്ടലിലൂടെ  ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍   അറിയിച്ചു.
 

date