ധീര രക്തസാക്ഷികള്‍ക്കുള്ള ആദരമായി താനൂരില്‍ ഫ്രീഡം സ്‌ക്വയര്‍ സ്വാതന്ത്ര്യ ദിനത്തില്‍ എം. എല്‍.എ നാടിന് സമര്‍പ്പിച്ചു
താനൂരിന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ധീര രക്തസാക്ഷികള്‍ക്കുള്ള സമര്‍പ്പണമായി 'ഫ്രീഡം സ്‌ക്വയര്‍ എന്ന പേരില്‍ സ്മാരകം. എഴുപത്തി നാലാമത് സ്വാതന്ത്രദിനത്തില്‍ വി. അബ്ദുറഹ്‌മാന്‍ എം.എല്‍ എ സ്വാതന്ത്ര സമര സേനാനികള്‍ക്കുള്ള ആദരമായി ദേശീയ പതാക ഉയര്‍ത്തി ഫ്രീഡം സ്‌ക്വയര്‍ നാടിന് സമര്‍പ്പിച്ചു. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് സ്മാരകം ഒരുക്കിയിരിക്കുന്നത്. താനൂര്‍ ഓരായിക്കുളം -റെയില്‍വെ സ്റ്റേഷന്‍ റോഡ് വീതി കൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു സ്മാരക നിര്‍മ്മാണം.
ഉദ്ഘാടന ചടങ്ങില്‍ താനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ അധ്യക്ഷയായി. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുജീബ് ഹാജി, ഒഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌ക്കര്‍ കോറാട്, താനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ അറുമുഖന്‍, പി ടി ഇല്യാസ്, ലാമിഹ് റഹ്‌മാന്‍, തിരൂര്‍ തഹസില്‍ദാര്‍ ഉണ്ണി, കിന്‍ഫ്ര ഡയറക്ടര്‍ ഇ ജയന്‍, സി.ഐ ഹരിപ്രസാദ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി ഹാഷിം, താനൂര്‍ നഗരസഭ സെക്രട്ടറി ടി മനോജ്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ഷാഫി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ എസ് അരുണ്‍,താനൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ജിനചന്ദ്രന്‍ മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments