Post Category
വീട്ടിൽ വെള്ളം കയറിയില്ല നന്ദി പറഞ്ഞ് സജിമോനും കുടുംബവും
ആലപ്പുഴ: 2018 ലെ മഹാപ്രളയത്തിൽ ആലപ്പുഴ തിരുമല ഔട്പോസ്റ് വാർഡ് സ്വദേശി സജിമോന്റെ വീടും തകർന്ന് പോയിരുന്നു. തുടർന്ന് മുൻ സബ് കലകട്ർ വി ആർ കൃഷ്ണ തേജയാണ് ഐ ആം ഫോർ ആലപ്പി പദ്ധതി വഴി ഇവർക്ക് പുതിയ വീട് നിർമിച്ചു നൽകിയത്. പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ ഭൂനിരപ്പിൽ നിന്നും ഉയർത്തിയാണ് വീട് നിർമിച്ചത്. ഈ വർഷത്തെ പ്രളയത്തിൽ വീട്ട് മുറ്റത്ത് ഒന്നരയടി വെള്ളമുണ്ടെങ്കിലും ഇവരുടെ വീട്ടിൽ വെള്ളം കയറിയിട്ടില്ല. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയ ഫൗണ്ടേഷനാണ് ഇവർക്ക് വീട് നിർമിച്ച് നൽകിയത്. നിർമാണ തൊഴിലാളിയായ സജിമോൻ ഭാര്യ പ്രിയ മക്കളായ സഞ്ജയ്, ലക്ഷ്മി എന്നിവരാണ് ഇക്കുറി പ്രളയത്തിൽ നിന്നും സുരക്ഷിതരായി കഴിയുന്നത്.
date
- Log in to post comments