Skip to main content

\ീലേശ്വരം നഗരസഭയ്ക്ക് ശുചിത്വ പദവി നല്‍കി

\ീലേശ്വരം നഗരസഭയ്ക്ക് ശുചിത്വ പദവി നല്‍കി  കൊണ്ടുള്ള പ്രഖ്യാപനം ഹരിത കേരള മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ: ടി എന്‍ സീമ നിര്‍വഹിച്ചു. നീലേശ്വരം ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്നും ഡോ: ടി എന്‍ സീമ അഭിപ്രായപ്പെട്ടു.വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിത ശുചിത്വ നീലേശ്വരം എന്ന ലക്ഷ്യത്തോടെ പത്തുവര്‍ഷത്തിലേറെയായി പൂട്ടി കിടന്നിരുന്ന ചിറപ്പുറത്തെ മാലിന്യസംസ്‌കരണ പ്ലാന്റ് തുറന്നു പ്രവര്‍ത്തിക്കുകയും പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ബെയിലിംഗ് യൂണിറ്റ് തുടങ്ങിയ ആധുനിക യന്ത്രസാമഗ്രികള്‍ സ്ഥാപിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ചു ക്ലീന്‍ കേരള പദ്ധതിക്ക്  കൈമാറാന്‍ തുടങ്ങിയതോടെയാണ് നീലേശ്വരം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും രക്ഷനേടാന്‍ തുടങ്ങിയത്

അതോടൊപ്പം പ്ലാന്റില്‍ യന്ത്രം ഉപയോഗിച്ച് പൊടിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റോഡ് നിര്‍മാണത്തിനുള്ള ടാര്‍  മിശ്രിതമായി ഉപയോഗിക്കാന്‍ സാധിച്ചതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ തുടങ്ങിയതും നീലേശ്വരം നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിക്കുന്നതിന് സഹായകമായി 

ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി രാധ,  പി എം സന്ധ്യ, പി പി മുഹമ്മദ് റാഫി ,കൗണ്‍സിലര്‍മാരായ എറ്റുവാട്ട് മോഹനന്‍, പി കെ രതീഷ്, പി ഭാര്‍ഗവി, കെ വി സുധാകരന്‍, പി വി രാധാകൃഷ്ണന്‍, എം വി വനജ,  കെ പ്രകാശന്‍ ,കെ വി ഗീത കെ വി രാധ, കെ വി ഉഷ ,ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ , കെ കെ രാഘവന്‍  ഹരിത കര്‍മ്മ സേന യുടെ പ്രസിഡണ്ട് പി ലീല, സെക്രട്ടറി കെ വി സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ പി സുബൈര്‍ സ്വാഗതവും കൗണ്‍സിലര്‍ എ വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. 

 

date