Skip to main content

മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം ഉദ്ഘാടനം   17/8/2020 

ആലപ്പുഴ : മുഹമ്മ ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (  17/8/2020) രാവിലെ  10- ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചതാണ് മുഹമ്മ പഞ്ചായത്തിന്റെ പുതിയ ഓഫീസ്. 2018- ൽ നിർമ്മാണം ആരംഭിച്ച ഓഫീസ് മന്ദിരത്തിനായി  75 ലക്ഷമാണ് മന്ത്രി അനുവദിച്ചത്. ഇരു നിലകളിൽ ആയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായി നടത്തുന്ന ചടങ്ങിൽ എ. എം ആരിഫ് എം പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ, ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ, മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ജയലാൽ തുടങ്ങിയവർ പങ്കെടുക്കും.
 

date