Skip to main content

ശുചിത്വപദവി നേടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

സര്‍ക്കാരിന്റെ 12 ഇന പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ നിന്നും 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവി നേടി. സ്വാതന്ത്ര്യദിനത്തില്‍ ജില്ലയിലെ തുമ്പമണ്‍, കുളനട, ഓമല്ലൂര്‍, മെഴുവേലി, മലയാലപ്പുഴ, ഏറത്ത് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന്റെ ഉപമിഷന്‍ ആയ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ മികവ് പുലര്‍ത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശുചിത്വ പദവി നല്‍കിയത്.
തുമ്പമണ്‍  ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സഖറിയ വര്‍ഗീസ്,  കുളനട  ഗ്രാമപഞ്ചായത്തില്‍  പ്രസിഡന്റ് അശോകന്‍ കുളനട, ഓമല്ലൂര്‍  ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ഗീത വിജയന്‍,  മെഴുവേലി  ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, ഏറത്ത് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ഷൈല റെജി, മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കെ. ജയലാല്‍ എന്നിവരാണ് ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്.

തുമ്പമണ്‍  ഗ്രാമപഞ്ചായത്ത്
 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്  നടന്ന ശുചിത്വ പദവി പ്രഖ്യാപന യോഗം   ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വ പദവി കൈവരിക്കുന്നതില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് തുമ്പമണ്‍ ഗ്രാമപഞ്ചായത്തെന്നും ഇതിന് ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ഹരിത കര്‍മ്മ സേനാംഗങ്ങളാണെന്നും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  പറഞ്ഞു.  
തുമ്പമണ്ണിനെ ശുചിത്വ ഗ്രാമ പഞ്ചായത്തായി പ്രസിഡന്റ്  സഖറിയാ വര്‍ഗീസ്  പ്രഖ്യാപിച്ചു. പഞ്ചായത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രസിഡന്റ് വൃക്ഷത്തൈ നട്ടു.
പഞ്ചായത്ത് മെമ്പര്‍മാര്‍, ഓഫീസര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, ഹരിത കേരളം മിഷന്‍ വൈപി അഞ്ജന എന്നിവര്‍ പങ്കെടുത്തു.

മെഴുവേലി  ഗ്രാമപഞ്ചായത്ത്
മെഴുവേലി  ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണക്കുറുപ്പ്  നിര്‍വഹിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പ്രതിജ്ഞ ചൊല്ലിയാണ്  ശുചിത്വ പദവി  പ്രഖ്യാപിച്ചത്. മെമ്പര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറി, ഹരിതകേരളം മിഷന്‍ ആര്‍പി മായ മോഹന്‍, വൈപി ആഷ്ന നാസര്‍ എന്നിവര്‍ പങ്കെടുത്തു.

ഏറത്ത് ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഏറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി ശുചിത്വ പദവി പ്രഖ്യാപനം നടത്തി. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ മുറ്റത്ത് ഫലവൃക്ഷ തൈ നട്ടു.  മാലിന്യം ശേഖരിക്കുമ്പോള്‍ അണുനശീകരണം ചെയ്യാനായി ഹരിത കര്‍മ സേന അംഗങ്ങള്‍ക്ക്് പ്രസിഡന്റ് സ്പ്രെയര്‍ നല്‍കി. വൈസ് പ്രസിഡന്റ്,  പഞ്ചായത്ത് സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി എഇ, ഓവര്‍സിയര്‍, വിഇഒ, മറ്റു വാര്‍ഡ് മെമ്പര്‍മാര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, ഹരിത കേരളം മിഷന്‍ ആര്‍പി ആതിര ഓമനക്കുട്ടന്‍, വൈപി അഭിരാമി എന്നിവര്‍ പങ്കെടുത്തു.

കുളനട പഞ്ചായത്ത്  
ശുചിത്വ പദവി  ഔദ്യോഗിക പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കുളനട നിര്‍വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജനപ്രധിനിധികള്‍, ഹരിത കേരളമിഷന്‍ ആര്‍പി കെ. രാധാകൃഷ്ണന്‍, വൈപി ഷൈനി, ഹരിത സഹായ സ്ഥാപനം പ്രതിനിധി  അനുജ, ജയകുമാര്‍, സന്തോഷ്, ശ്രീജിത്ത്, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
 ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ശുചിത്വ പദവി പ്രഖ്യാപനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍ നിര്‍വഹിച്ചു.
 ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ഇ. വിനോദ് കുമാര്‍ വിശിഷ്ട അതിഥിയായി  പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പുതിയ പണി കഴിപ്പിച്ച തുമ്പൂര്‍മുഴി മാതൃകയുടെ ഉദ്ഘാടനം,  വൃക്ഷ തൈ നടീല്‍  എന്നിവ  പ്രസിഡന്റ് നിര്‍വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍മാര്‍, സെക്രട്ടറി, വിഇഒ, ഹരിതകേരളം മിഷന്‍ ആര്‍പി ഗോകുല്‍,  ഹരിതസഹായ സ്ഥാപന പ്രതിനിധി ജയകുമാര്‍, ഹരിതകര്‍മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്
മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം  ശുചിത്വ പദവി പ്രഖ്യാപനം പ്രസിഡന്റ് കെ. ജയലാല്‍ നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ആര്‍പി എം.കെ. ഷിറാസ്, വൈപി ആതിര എന്നിവര്‍ പങ്കെടുത്തു.

നരിപ്പന്‍കുഴി തോട് വീണ്ടെടുപ്പ് ആരംഭിച്ചു
മണിമലയാറിന്റെ കൈവഴിയായ നരിപ്പന്‍കുഴി തോട് വീണ്ടെടുപ്പ് ആരംഭിച്ചു.
മല്ലപ്പള്ളി തിരുമാലിട ക്ഷേത്രം മുതല്‍ ആരംഭിക്കുന്ന നരിപ്പന്‍ കുഴി തോടിന് ഏകദേശം 600 മീറ്റര്‍ നീളമുണ്ട്. അതില്‍ നീരൊഴുക്ക് തടസപ്പെട്ട 140 മീറ്ററോളം ഭാഗത്തു നിന്ന്് 65 മീറ്റര്‍ വീണ്ടെടുത്തു. ഹരിത കേരളം മിഷനും എന്റെ മണിമലയാര്‍ ജനകീയ സമിതിയും തോട് പുനര്‍ജനി സമിതിയും സംയുക്തമായാണ് വീണ്ടെടുപ്പിന് നേതൃത്വം നല്‍കുന്നത്.
എന്റെ മണിമലയാര്‍ ചെയര്‍മാന്‍ ഡോ. എന്‍ ജയരാജ് എംഎല്‍എ നരിപ്പന്‍കുഴി തോട് വീണ്ടെടുപ്പ് ഉദ്ഘാടനം ചെയ്തു. മാത്യു ടി തോമസ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ജോസഫ് ഇമ്മാനുവേല്‍ അധ്യക്ഷത വഹിച്ചു. എന്റെ മണിമലയാര്‍ കോ-ഓര്‍ഡിനേറ്ററും ജില്ലാ പഞ്ചായത്തംഗവുമായ എസ് വി സുബിന്‍ പദ്ധതി അവതരിപ്പിച്ചു. മണര്‍കാട് സെന്റ്. മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന്‍ വെങ്കിടത്ത് നദീ സംരക്ഷണ സന്ദേശം നല്‍കി.
ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ബാബു പാലയ്ക്കല്‍, കെ.കെ. സുകുമാരന്‍, സണ്ണി ജോണ്‍സണ്‍, ജോര്‍ജുകുട്ടി പരിയാരം, എം. കെ. സതീഷ് കുമാര്‍ മണിക്കുഴി, ആല്‍ഫിന്‍ ഡാനി, ജോയേഷ് പോത്തന്‍, ടി.കെ. ഗിരീഷ് പൂവേലിമല, ജിജു വൈക്കത്തുശേരി, ആശിഷ് തമ്പി, അരുണ്‍ കുമാര്‍, സുധീഷ് കുമാര്‍, അനില്‍ വറുഗീസ് പരിയാരം, സുജിത് പരിയാരം, ജയകുമാര്‍ കൂടത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

 

date