Post Category
സംസ്ഥാന ഭക്ഷ്യ കമ്മീഷന് ആസ്ഥാനമായി
*മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ആസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ മികച്ച പ്രവർത്തനമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. പട്ടം ലീഗൽ മെട്രോളജി ഭവന്റെ അഞ്ചാം നിലയിലാണ് ഭക്ഷ്യ കമ്മീഷന്റെ പുതിയ ആസ്ഥാന ഓഫീസ് പ്രവർത്തിക്കുന്നത്. ഭക്ഷ്യവകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, ഡയറക്ടർ ഹരിത വി.കുമാർ, ലാൻഡ് റവന്യൂ കമ്മീഷ്ണർ സി.എ. ലത, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി.വർഗീസ് പണിക്കർ, ഭക്ഷ്യകമ്മീഷൻ ചെയർമാൻ കെ.വി.മോഹൻകുമാർ, മെമ്പർ സെക്രട്ടറി ശ്രീജ കെ.എസ്, അംഗങ്ങളായ ബി.രാജേന്ദ്രൻ, കെ.ദിലീപ്കുമാർ, പി.വസന്തം, എം. വിജയലക്ഷ്മി, വി.രമേശൻ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 2346/2020
date
- Log in to post comments