Post Category
ട്രിഡ: വാടകയിളവിന് അപേക്ഷിക്കാം
ലോക്ഡൗണിൽ പൂട്ടിക്കിടന്ന തിരുവനന്തപുരം വികസന അതോറിറ്റിക്ക് (ട്രിഡ) കീഴിലുളള കടകളുടെ വാടക ഒഴിവാക്കാൻ തീരുമാനമായി. വാടക ഇളവിനുളള അപേക്ഷ കട ഉടമകൾ ട്രിഡ സെക്രട്ടറിക്ക് നൽകണം. വാടക വർദ്ധന നിരക്കിൽ രണ്ട് ശതമാനം ഇളവ് അനുവദിക്കാൻ ചെയർമാൻ സി. ജയൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പി.എൻ.എക്സ്. 2372/2020
date
- Log in to post comments