Skip to main content

ഇഗ്നോയുടെ വിദൂര പഠന കോഴ്‌സുകൾക്ക് അപേക്ഷിക്കാം

മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ചടയമംഗലം നീർത്തട വികസന പരിപാലന കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) ഈ മാസം ആരംഭിക്കുന്ന വാട്ടർഷെഡ് മാനേജ്‌മെന്റിലുള്ള ഒരു വർഷ ഡിപ്ലോമ (ഡിബ്ല്യൂഎം), വാട്ടർ ഹാർവെസ്റ്റിംഗ് ആൻഡ് മാനേജ്‌മെന്റിലുള്ള (സിഡബ്ല്യുഎച്ച്എം) ആറുമാസ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്ലാന്റേഷൻ മാനേജ്‌മെന്റിലുള്ള (പിജിഡിപിഎം) ഒരു വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ വിദൂര പഠന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു/ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബി.പി.പിയാണ് ഡിപ്ലോമ കോഴ്‌സിൽ ചേരുന്നതിനുള്ള യോഗ്യത.  12,200 രൂപയാണ് കോഴ്‌സ് ഫീസ്.  ദാരിദ്ര്യ രേഖയിൽ താഴെയുള്ളവർ, ഗ്രാമീണ മേഖലയിൽ നിന്ന് വരുന്നവർ എന്നിവർക്ക് ബിപിഎൽ സർട്ടിഫിക്കറ്റ്/ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും രേഖകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം ഫീസിളവ് ലഭിക്കും.
പത്താം ക്ലാസ് പാസ്സ് അല്ലെങ്കിൽ ബി.പി.പിയാണ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ ചേരുന്നതിനുള്ള യോഗ്യത.  2400 രൂപയാണ് ഫീസ്.  
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ തത്തുല്യ യോഗ്യതയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിനുള്ള യോഗ്യത.  6800 രൂപയാണ് കോഴ്‌സ് ഫീസ്.
സ്റ്റഡി സെന്റർ കോഡ് - 40025 പി, റീജിയണൽ സെന്റർ കോഡ് - 40.  അപേക്ഷകൾ 31നു മുമ്പ്  http://www.ignou.ac.in ൽ ഓൺലൈനായി നൽകണം.  കൂടുതൽ വിവരങ്ങൾക്ക്: സംസ്ഥാന നീർത്തട വികസന പരിപാലന കേന്ദ്രം, ചടയമംഗലം, കൊല്ലം.  ഫോൺ - 0474-2475051, 0471-2476020, 9446446632, ഇ-മെയിൽ -  iwdmkerala@gmail.com, തിരുവനന്തപുരം മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ ഡയറക്ടറേറ്റ്,  ഫോൺ - 0471-2339899, ഇഗ്നോ റീജിയണൽ സെന്റർ, തിരുവനന്തപുരം.  ഫോൺ - 0471-2344113, 2344121, 2344115.
പി.എൻ.എക്സ്. 2374/2020

date