Skip to main content

ഒഡെപെക് മുഖേന സൗദിയിൽ ഡോക്ടർ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എം.ബി.ബി.എസ് ഡോക്ടർമാരെ (പുരുഷൻ) തിരഞ്ഞെടുക്കുന്നു. ജനറൽ പ്രക്ടീഷണറായി മൂന്ന് വർഷം പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രമുഖ ആശുപത്രിയിലേക്ക് എച്ച്.ആർ എക്‌സിക്യൂട്ടീവിനെയും (പുരുഷൻ) തിരഞ്ഞെടുക്കുന്നു. മൂന്ന് വർഷം ആശുപത്രിയിൽ എച്ച്.ആർ എക്‌സീക്യൂട്ടീവായി പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ  info@odepc.in ലേക്ക് 12നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
പി.എൻ.എക്സ്. 2376/2020

 

date