Skip to main content

ലോകായുക്ത പ്രത്യേക സിറ്റിംഗ് 20നും 21നും

കേരള ലോകായുക്തയുടെ ഈ മാസം 21 വരെയുളള സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കി. അതേസമയം അത്യാവശ്യ കേസുകൾ പരഗണിക്കുന്നതിനായുളള പ്രത്യേക സിറ്റിങ്ങുകൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ 20 നും 21 നും നടക്കും. 20ന് കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ മുടങ്ങിക്കിടക്കുന്നതും പുതിയതുമായ കേസുകൾ പരിഗണിക്കും. അത്യാവശ്യമായി പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച അപേക്ഷ 18ന് വൈകിട്ട് അഞ്ചിനു മുൻപായി സമർപ്പിക്കണം. പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്ന കേസുകൾ സംബന്ധിച്ച വിവരങ്ങൾ 19നും 20നും വൈകിട്ട് മൂന്നിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പുതിയ പരാതികൾ  keralalokayukta@gmail.com  എന്ന ഇ.മെയിൽ വിലാസത്തിൽ സമർപ്പിക്കാം. സിറ്റിംഗിൽ പങ്കെടുക്കേണ്ടവർക്കുളള ഗൂഗിൾ മീറ്റ് ലിങ്ക് മൊബൈൽ നമ്പരുകളിൽ അയച്ചുനൽകും.
പി.എൻ.എക്‌സ്. 2798/2020

date