Post Category
സ്‌കോൾ-കേരള: സ്വയംപഠന സഹായികൾ കൈപ്പറ്റണം
സ്‌കോൾ-കേരള മുഖേന രജിസ്റ്റർ ചെയ്ത് ഹയർസെക്കണ്ടറി കോഴ്‌സ് (2019-21 ബാച്ച്) രണ്ടാം വർഷ ഓപ്പൺ റഗുലർ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ അതത് പഠനകേന്ദ്രങ്ങളിൽ ലഭിക്കും. കോവിഡ്19 പ്രോട്ടോകോളിന് വിധേയമായി അവയുടെ വിതരണം നടന്നുവരുന്നു. സ്വയംപഠന സഹായികൾ ഇനിയും കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാർത്ഥികൾ പഠനകേന്ദ്രം പ്രിൻസിപ്പാൾ/കോഡിനേറ്റിംഗ് ടീച്ചറുമായി ബന്ധപ്പെട്ട്, തിരിച്ചറിയൽ രേഖയുമായി ഹാജരായി കൈപ്പറ്റണം.
പി.എൻ.എക്‌സ്. 2799/2020
date
- Log in to post comments