Skip to main content

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

2020-21 ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്തതും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വവുമുളള ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തരുവനന്തപുരം, 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് അഞ്ചു വരെ. അപേക്ഷാഫോറം www.hpwc.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം. 0471-2347768, 7152, 7153, 7156.
പി.എൻ.എക്‌സ്. 2800/2020

date