Skip to main content

സദ്ഭാവനാ ദിനം: 20ന് പ്രതിജ്ഞയെടുക്കും

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജ•ദിനമായ ആഗസ്റ്റ് 20 ന് സംസ്ഥാനവ്യാപകമായി സദ്ഭാവനാദിനം ആചരിക്കും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുളള മാർഗ്ഗനിർദ്ദേശങ്ങളായ ശരിയായ ശുചിത്വം പാലിക്കൽ, സാമൂഹ്യ അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയവ പാലിച്ചുകൊണ്ടും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടും എല്ലാ ജില്ലാ കളക്ടർമാരും വകുപ്പു മേധാവികളും പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളും തങ്ങളുടെ നിയന്ത്രണത്തിലുളള ഓഫീസുകളിൽ 20ന് രാവിലെ 11 മണിക്ക് സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് നടത്തണം. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ അഭ്യന്തര അഡീ: ചീഫ് സെക്രട്ടറി പ്രതിജ്ഞാ ചെല്ലിക്കൊടുക്കും. പ്രതിജ്ഞ ചുവടെ:
''സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഐക്യത്തിനും സൗഹാർദ്ദത്തിനും വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമ മാർഗ്ഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചർച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.''
പി.എൻ.എക്‌സ്. 2801/2020

date