Post Category
ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും മുൻകൂറായി വിതരണത്തിന് ഉത്തരവായി
ഓണം പ്രമാണിച്ച് ഫുൾടൈം, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പുകളിലെയും എസ്.എൽ.ആർ, എം.എൻ.ആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളേജുകൾ, പോളിടെക്‌നിക്കുകളിലെ അധ്യാപകർ ഉൾപ്പെടെയുളള സർക്കാർ ജീവനക്കാർക്ക് ആഗസ്റ്റിലെ ശമ്പളം മുൻകൂറായി വിതരണം ചെയ്യുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായി. സർവ്വീസ് പെൻഷനേഴ്‌സ്, ഫാമിലി പെൻഷനേഴ്‌സ്, കെ.എഫ്.എഫ് പെൻഷനേഴ്‌സ് എന്നീ വിഭാഗക്കാർക്ക് സെപ്റ്റംബർ മാസത്തെ പെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യുന്നതിനും ഉത്തരവായിട്ടുണ്ട്.
പി.എൻ.എക്‌സ്. 2806/2020
date
- Log in to post comments