Skip to main content

സാമൂഹ്യസുരക്ഷാ പെൻഷൻ: തുക അനുവദിച്ച് ഉത്തരവായി

ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് തുക അനുവദിച്ച് ഉത്തരവായി. ആയിരത്തി ഒരുനൂറ്റി എഴുപത് കോടി എഴുപത്തിയൊന്ന് ലക്ഷത്തി അൻപത്തിയാറായിരത്തി എണ്ണൂറ് രൂപ അനുവദിച്ചു. പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടും ഗുണഭോക്താക്കളുടെ വീട്ടിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പണമായും വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങൾക്കായി പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.റ്റി. സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 മുതൽ പെൻഷൻ വിതരണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.
പി.എൻ.എക്‌സ്. 2807/2020

date