റിവേഴ്സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തുന്നതിനായി 'കരുതലാണ് കാര്യം' ക്യാമ്പയിന്‍
സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റിവേഴ്സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തുന്നതിനായി 'കരുതലാണ് കാര്യം' എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റെയുംആരോഗ്യകേരളത്തിന്റെയും നേതൃത്വത്തില്‍സംഘടിപ്പിക്കുന്ന ക്യാമ്പയിനില്‍ റിവേഴ്സ് ക്വാറന്റൈനിലുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുകയും അവര്‍ വീടുകളില്‍ തന്നെ കഴിയുന്നു എന്നു ഉറപ്പുവരുത്തുകയും ചെയ്യും. 60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ ശ്വാസകോശ രോഗമുള്ളവര്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍, ഡയബറ്റിക്സ്, ഹൃദ്രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് രോഗം ബാധിച്ചാല്‍ കൂടുതല്‍ ഗുരുതരമാകും. ഇത്തരത്തിലുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നതാണ് റിവേഴ്സ് ക്വാറന്റൈന്‍. ജില്ലയില്‍ ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകളുണ്ട്. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് പ്രത്യേക കരുതലും ശ്രദ്ധയും ആവശ്യമുള്ളതിനാലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി റിവേഴ്സ് ക്വാറന്റൈന്‍ സംബന്ധിച്ച സന്ദേശങ്ങള്‍ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍, മൈക്ക് പ്രചരണം, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കും. കുടുംബശ്രീ, നെഹ്‌റു യുവ കേന്ദ്ര, മലപ്പുറം ട്രോമ കെയര്‍ സൊസൈറ്റി തുടങ്ങിയവര്‍ ക്യാമ്പയനിന്റെ ഭാഗമാകും.
- Log in to post comments