Skip to main content

ചെറുകിട വ്യവസായ സംരംഭം അപേക്ഷ ക്ഷണിച്ചു

എടയൂര്‍ വില്ലേജിലുള്ള ചെറുകിട വ്യവസായ എസ്റ്റേറ്റില്‍ നിലവിലുള്ള രണ്ട് കെട്ടിടങ്ങളിലും അത് ഉള്‍പ്പടെയുള്ള ഭൂമിയിലും പാട്ട വ്യവസ്ഥയില്‍ ചെറുകിട വ്യവസായം ആരംഭിക്കുന്നതിന് താല്പര്യമുള്ള എസ്. സി, വനിതാ സംരംഭകരില്‍ നിന്നും പ്രത്യേകം അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ 1000രൂപ നിരതദ്രവ്യവും പ്രൊജക്റ്റ് റിപ്പോര്‍ട്ടും സഹിതം ഓഗസ്റ്റ് 27 വൈകീട്ട് അഞ്ചിനകം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ സമര്‍പ്പിക്കണം. അപേക്ഷ ഫോം tender.lsgkerala.gov.in വെബ്സൈറ്റില്‍ നിന്നും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിന്നും  ലഭിക്കും. ഫോണ്‍: 0494: 2644310.
 

date