Skip to main content

കര്‍ഷക ദിനം ആചരിച്ചു

 

മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.കമലം ഉദ്ഘാടനം ചെയ്തു.  സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുവിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. 2020-21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പച്ചക്കറി വിത്തുവിതരണം നടത്തുന്നത്. പഞ്ചായത്ത് വഴി അപേക്ഷ നല്‍കിയ  ആയിരത്തോളം പേര്‍ക്കാണ് വിത്തുകള്‍ വിതരണം ചെയ്യുന്നത്. പയര്‍, വെണ്ട, ചെരങ്ങ, മത്തന്‍, കുമ്പളം, പീച്ചിക്ക തുടങ്ങിയ വിത്തുകളാണ് വിതരണത്തിനയുള്ളത്. മേലാറ്റൂര്‍ കൃഷി ഓഫീസില്‍ നിന്നാണ് വിതരണത്തിനായുള്ള വിത്തുകള്‍ എത്തിച്ചിരിക്കുന്നത്.

date