കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്‌സിഡി
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിയിലൂടെ കാര്‍ഷിക യന്ത്രങ്ങളും ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങളും സബ്സിഡി നിരക്കില്‍ വാങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും അപേക്ഷിക്കാം. കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുള്ള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ ലഭിക്കും. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാതാക്കള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും യന്ത്രം സ്വന്തമാക്കാം. എസ്. സി, എസ്. ടി, വനിത, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. രജിസ്റ്ററേഷന് ആധാര്‍ കാര്‍ഡ്, ഫോട്ടോ, 2020-21 വര്‍ഷത്തെ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവ വേണം. താല്പര്യമുള്ളവര്‍ www.agrimachinery.nic.in എന്ന വെബ്‌സൈറ്റിലോ കൃഷി ഓഫീസുകളിലോ മലപ്പുറം ആനക്കയത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍ 0483 2848127,9446521850, 9495397187, 9447287447.
- Log in to post comments