Post Category
'പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍' കുസാറ്റില്‍ ഓണ്‍ലൈന്‍ ശില്പശാല
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഈക്വല്‍ ഓപ്പര്‍ച്യുണിറ്റി സെല്ലും പട്ടികജാതി-വര്‍ഗ്ഗ ജില്ലാ ഓഫീസുകളും ചേര്‍ന്ന്്് ആഗസ്ത് 25 ന് സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ഏകദിന ഓണ്‍ലൈന്‍ ശില്പശാല സംഘടിപ്പിക്കുന്നു. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന് പരിപാടി ഉദ്ഘാടനം ചെയ്യും. ജയ്ശ്രീകുമാര്‍ (ക്രെസ്റ്റ്്, കോഴിക്കോട്്്) ലിസ്സ ജെ.മാങ്ങാട്ടൂര്‍ (എ.ഡി.ഡി.ഒ, എസ്.സി ഡെവലപ്മെന്റ് ഓഫീസ്, എറണാകുളം) ജി. അനില്‍കുമാര്‍ (എസ്.ടി.ഡെവലപ്മെന്റ് ഓഫീസര്‍, എറണാകുളം) ഡോ.ശശി ഗോപാലന്, ഡോ. സുരേന്ദ്രന് ചെറുകോടന്‍(കുസാറ്റ്്) എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്ട്രേഷന് eoc@cusat.ac.in എന്ന ഇമെയിലിലോ 9946167556 എന്ന നമ്പറിലോ ബന്ധപ്പെടണം.
date
- Log in to post comments