Skip to main content

അംശാദായം പൂർണമായും ഒഴിവാക്കി

അറിയിപ്പ് 

    കോവിഡ്  പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉടമ/തൊഴിലാളികൾക്ക് 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസ കാലയളവിലെ   അംശാദായം പൂർണമായും ഒഴിവാക്കിയിരിക്കുന്നു.

    ക്ഷേമനിധിയിൽ അംഗത്വമില്ലാത്ത മോട്ടോർ മേഖലയിലും ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികൾ (സ്കാറ്റേർഡ് വർക്കേഴ്സ് )  പാസഞ്ചർ ഗൈഡുകൾ,ഡ്രൈവിംഗ് സ്കൂൾ ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ  തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം രജിസ്റ്റർ ചെയ്യാൻ നിലവിൽ അവസരമുണ്ട്. പദ്ധതിയിൽ അംഗമാകുന്ന മുറയ്ക്ക് കോവിഡ് 19   ധനസഹായമായ 1000 രൂപയ്ക്ക് ഇത്തരക്കാർക്ക് അർഹത ഉണ്ടായിരിക്കുന്നതാണ് .ഈ അവസരം എല്ലാ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഡ്വക്കേറ്റ്    എം .എസ്. സ്കറിയ അറിയിച്ചു
                                                                             

date