ദേശീയ കൊളോക്യം ഇന്ന് (മാര്‍ച്ച് 14) മുതല്‍
'മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ നാം എവിടെ നില്‍ക്കുന്നു ഇനി എങ്ങോട്ട് പോകണം' എന്ന വിഷയത്തെക്കുറിച്ച് ഒരു ദേശീയ കൊളോക്കിയം മാര്‍ച്ച് 14, 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്തെ വയോജനപഠനകേന്ദ്രമാണ് കൊളോക്യം സംഘടിപ്പിക്കുന്നത്.
കൊളോക്യം ഇന്ന് (മാര്‍ച്ച് 14) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സമാപനചടങ്ങില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥിയായിരിക്കും.
ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള പദ്ധതികളും തുടര്‍ന്നു വേണ്ട പരിപാടികളും കൊളോക്യം ചര്‍ച്ച ചെയ്യും. കൊളോക്യത്തില്‍ മുതിര്‍ന്ന സ്ത്രീകളെക്കുറിച്ചും ഇളംതലമുറയും വയോധികരും എന്ന വിഷയത്തെക്കുറിച്ചും മാതാപിതാക്കളുടെ സംരക്ഷണത്തിനുള്ള നിയമത്തെക്കുറിച്ചും പ്രത്യേക പ്ലീനറികള്‍ ഉണ്ടായിരിക്കും. കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമകാര്യങ്ങളെക്കുറിച്ചുള്ള ഒരു വിശേഷാല്‍ പ്ലീനറി കൊളോക്യത്തിലെ പ്രത്യേക പരിപാടിയായിരിക്കും.
പി.എന്‍.എക്‌സ്.923/18
- Log in to post comments