Skip to main content

മത്സ്യത്തൊഴിലാളികള്‍ക്കുളള  സൗജന്യ ഭക്ഷ്യകിറ്റ്  വിതരണം ആരംഭിച്ചു

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മത്സ്യബന്ധന മേഖലയിലെ തൊഴില്‍ ലഭ്യതയിലുണ്ടായ കുറവ് പരിഗണിച്ച്   തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക്  അനുവദിച്ചിട്ടുളള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം കൊല്ലം താലൂക്കില്‍ ആരംഭിച്ചു.  അര്‍ഹരായവര്‍ അതത്  റേഷന്‍ കടകളുമായി ബന്ധപ്പെട്ട് സൗജന്യ ഭക്ഷ്യകിറ്റ് കൈപ്പറ്റണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2253/2020)

 

date