Post Category
കെയര്‍ ഹോം: പ്രൊപ്പോസല്‍ ക്ഷണിച്ചു
സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്ന/ ക്രൈസിസില്‍ അകപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസത്തിനായി കെയര്‍ ഹോം/ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ ആരംഭിക്കുന്നതിന് പുനരധിവാസ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും സമൂഹത്തില്‍ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത എന്‍.ജി.ഒകളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. നിലവില്‍ ഒരേ സമയം 30 പേര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കാന്‍ കഴിയുന്ന കെട്ടിടവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. പ്രപ്പോസലുകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 25 വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവന്‍, തിരുവനന്തപുരം- 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 0471 2306040.
date
- Log in to post comments